JHL

JHL

പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവം; 43 കാരന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍.

 

ബന്തിയോട്(www.truenewsmalayalam.com)  : പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ 43 കാരന്‍ അറസ്റ്റില്‍.

 ബന്തിയോട് അടുക്കം വീരനഗർ സ്വദേശി പവിത്രകുമാറിനെയാണ് കുമ്പള സി.ഐ ഇ അനൂപിൻറെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

 കുമ്പള സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ ഇയാൾ വീടിന് സമീപത്ത് നിന്ന് കൈപിടിച്ച് വലിച്ചുകൊണ്ടുപോവുകയായിരുന്നു,  ഇത് ഒരാളുടെ ശ്രദ്ധയില്‍പെടുകയും, പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

 തുടര്‍ന്നാണ് കുമ്പള പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.


No comments