JHL

JHL

കടയില്‍ വിൽപ്പനക്കായി എത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; യുവാവിനെതിരെ കേസ്.

ബദിയടുക്ക(www.truenewsmalayalam.com) : കടയില്‍ വിൽപ്പനക്കായി എത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി, യുവാവിനെതിരെ കേസ്.

  ബദിയടുക്ക മുകളിലെ ബസാര്‍ സി.എച്ച്.സി റോഡിലെ താമസക്കാരനും മുകളിലെ ബസാറിലെ വ്യാപാരിയുമായ അബ്ദുല്‍ നിസാറി(35)നെതിരെയാണ് എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്തത്.

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും ഇതര സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യം വെച്ച് ലഹരി കലര്‍ന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സജീവമാണെന്ന പരാതിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവിന്റെ നിര്‍ദ്ദേശ പ്രകാരം പ്രിവന്റീവ് ഓഫീസര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കടയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 3700ഓളം പാക്കറ്റ് വിവിധയിനം ലഹരി കലര്‍ന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.

 ബദിയടുക്ക നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. ഹൈസ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കടയില്‍ നിന്നാണ് പുകയില ശേഖരം പിടികൂടിയത്.

വിദ്യാര്‍ത്ഥികളും ഇതരസംസ്ഥാന തൊഴിലാളികളും സ്ഥിരമായെത്താറുള്ള കടയിലെ കച്ചവടത്തെ പറ്റി എക്‌സൈസ് സംഘ നിരീക്ഷിച്ച് വരികയായിരുന്നു.

 പ്രിവന്റീവ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന്‍ കുമാര്‍, ജോണ്‍സണ്‍ പോള്‍, എന്‍. ജനാര്‍ദ്ദന, ഡ്രൈവര്‍ രാധാകൃഷ്ണ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

No comments