കുമ്പളയിൽ വിദ്യാർഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമം; പ്രതി ഒളിവിൽ.
കാസർകോട്(www.truenewsmalayalam.com) : കുമ്പളയിൽ സ്കൂളിലെ ഓണഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമം. കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. പ്രതി കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ആഷിക, മുസ്‌ലിഹ എന്നി വിദ്യാർഥികളെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്നു നാട്ടുകാർ ആരോപിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രതി നൗഷാദ് ഒളിവിലാണ്.
Post a Comment