കെ.ജെ.യു ജില്ല കമ്മിറ്റി പുന:സംഘടിപ്പിച്ചു
കുമ്പള(www.truenewsmalayalam.com) : ഒഴിവു വന്ന സ്ഥാനങ്ങളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് അവരോധിച്ചു കൊണ്ട് കെ.ജെ.യു ജില്ല കമ്മിറ്റി പുന:സംഘടിപ്പിച്ചു. ശനിയാഴ്ച കുമ്പള പ്രസ് ഫോറത്തിൽ ചേർന്ന കെ.ജെ.യു. ജില്ല കൺവെൻഷനിൽ വച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
നിലവിലെ സെക്രട്ടറി പ്രമോദ് സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് സുരേഷ് കൂക്കളിനെ ജില്ല സെക്രട്ടറിയായും, ധൻരാജ് ഉപ്പളയെ ജോ. സെക്രട്ടറിയായും, സുരേന്ദ്രൻ ചീമേനിയെ ട്രഷററായും തെരഞ്ഞെടുത്തു.
കെ.ജെ.യു സംസ്ഥാന ഉപാധ്യക്ഷൻ പ്രകാശൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസി. അബ്ദുൽ ലത്തീഫ് ഉളുവാർ അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് കെ.എം.എ സത്താർ പ്രഭാഷണം നടത്തി. പ്രമോദ് സ്വാഗതവും സുരേഷ് കൂക്കൾ നന്ദിയും പറഞ്ഞു.
Post a Comment