JHL

JHL

കൊയ്പ്പാടി കടപ്പുറം ഗവ. എൽ.പി സ്കൂളിന് ഫിഷറീസ് വകുപ്പിൽ നിന്നും ഒരു ഏക്കർ ഭൂമി അനുവദിച്ചു; എ.കെ.എം അഷ്റഫ് എം.എൽ.എ

കുമ്പള(www.truenewsmalayalam.com) :കൊയ്പ്പാടി കടപ്പുറം ഗവ. എൽ പി സ്കൂളിന് ഫിഷറീസ് വകുപ്പിൽ നിന്ന് ഒരു ഏക്കർ ഭൂമി അനുവദിക്കുന്നതിന് തീരുമാനമായതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.

നിയമസഭയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.

സ്കൂളിനോട് ചേർന്ന് ഫിഷറീസ്  വകുപ്പിന്റെ 2.23 ഏക്കർ ഭൂമിയുണ്ട്. ഇതിൽ നിന്ന് 1 ഏക്കർ ഭൂമിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും കളിസ്ഥലം ഒരുക്കുന്നതിനും അനുവദിക്കാൻ തീരുമാനമായത്. ഇവിടെ നൂറ് ശതമാനവും   മത്സ്യത്തൊഴിലളികളുടെ കുട്ടികളാണ് പഠിക്കുന്നത്. സ്കൂളിന് ഫിഷറീസ് വകുപ്പിന്റെ  ഭൂമി ആവശ്യപ്പെട്ട് പി ടി എ കമ്മിറ്റി എം എൽ എ മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായത്.

റവന്യൂ വകുപ്പ് തുടർ നടപടി സ്വീകരിച്ച് സ്കൂളിന് ഭൂമിയുടെ രേഖ ലഭ്യമാക്കുമെന്നും എം എൽ എ പറഞ്ഞു.

No comments