"മൻ കി ബാത്ത് അല്ല, മണിപ്പൂർ കി ബാത്ത് ആണ് വേണ്ടത്; വെൽഫെയർ പാർട്ടി.
: രാജ്യം കത്തിയെരിയുമ്പോൾ മൻ കി ബാത്ത് അല്ല മണിപ്പൂർ കി ബാത്ത് ആണ് പ്രധാനമന്ത്രി പറയേണ്ടത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രെട്ടറി പ്രേമ ജി.പിഷാരടി പറഞ്ഞു.
"മണിപ്പൂർ ,ഹരിയാന മഹാരാഷ്ട്ര - ക്രിസ്ത്യൻ, മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കുക" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ വംശഹത്യ പ്രതിരോധ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കാസർകോട് ഡയലോഗ് സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര അധ്യക്ഷത വഹിച്ചു.
അഡ്വ. ശ്രീജിത്ത് മാടക്കാൽ (കോൺഗ്രസ്സ് ), അബ്ദുല്ല കുഞ്ഞി ചെർക്കള (മുസ്ലിം ലീഗ്),എം.എ നജീബ് (യൂത്ത് ലീഗ്), ബി.കെ മുഹമ്മദ് കുഞ്ഞി (ജമാഅത്തെ ഇസ്‌ലാമി), രവീന്ദ്രൻ രാവണേശ്വരം (മാധ്യമ പ്രവർത്തകൻ), സി.എച്ച് മുത്തലിബ് (എഫ്.ഐ.ടി.യു), സാഹിദ ഇല്യാസ്(വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ), സി.എ യൂസുഫ് (ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ) , സി.എച്ച് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് സ്വാഗതവും, മണ്ഡലം പ്രസി.നഹാർ കടവത്ത് നന്ദിയും പറഞ്ഞു.
Post a Comment