നായന്മാർമൂല മേൽപ്പാലം; ആക്ഷൻ കമ്മിറ്റിയുടെ സമരം പരിഹാരം കാണണം-എച്ച്.ആർ.ഓ.
സംയുക്തസമരസമിതി ആക്ഷൻ കമ്മിറ്റി ആഗസ്റ്റ് 24ന് കാസർഗോഡ് കളക്ടറേറ്റിലേക്ക് നടത്തുന്നബഹുജനമാർച്ച് വിജയിപ്പിക്കണമെന്ന് എച് ആർ ഓ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന വികസന പ്രവർത്തനങ്ങൾ അല്ല നാടിന്‌വേണ്ടത് മറിച്ച് ജനങ്ങളുടെ താൽപര്യങ്ങൾ അനുസരിച്ചുള്ള ജനങ്ങൾക്കും വാഹനങ്ങൾക്കും യാത്ര ചെയ്യാനുള്ള സൗകര്യപ്രദമായ വികസന പദ്ധതികൾ ആണ് വേണ്ടത്.
ജനവാസ കേന്ദ്രങ്ങളെ വൻ മതിലുകൾ കൊണ്ട് കെട്ടിയടക്കുന്നതിന് പകരം നാഷണൽ ഹൈവേയിൽ ആവശ്യമുള്ളിടത്തെല്ലാം മേൽപ്പാലങ്ങൾ പണിത് മേൽപ്പാലത്തിന്റെ താഴെ വാഹനങ്ങൾക്കും യാത്രക്കാർക്കും യാത്ര ചെയ്യാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയുന്നതരത്തിലുള്ള വികസന പദ്ധതികൾ ആണ് വൻ നഗരങ്ങളിൽ എല്ലാംനടപ്പിലാക്കിയിട്ടുള്ളത്.
ഈ രീതികൾ എന്തുകൊണ്ട് കാസർഗോഡ് ജില്ലയിൽ മാത്രം തടഞ്ഞു എന്നത് പരിശോധനക്ക് വിധേയമാക്കേണ്ടതാണ്, ജില്ലയോട് ചില ഉദ്യോഗസ്ഥന്മാർ കാണിക്കുന്ന നിരന്തരമായുള്ള അവഗണനയുടെ ഭാഗമാണിത്.
കാസർഗോഡ് ജില്ലയിലെ ജനവാസ കേന്ദ്രങ്ങൾ വൻ മതിലുകൾ കൊണ്ട് അടച്ചു നാടിനെ രണ്ടായി മുറിച്ച് കൊണ്ട് നാഷണൽ ഹൈവേ അതോറിറ്റിയുടെ തലതിരിഞ്ഞ നയംഅവസാനിപ്പിക്കണമെന്നും ഹ്യൂമൺ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
എച്ച് ആർ ഒ കാസർഗോഡ് ജില്ലാ പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ബടക്കേക്കരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സുലൈഖ മാഹിൻ, കാസർഗോഡ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സുബൈർ പടുപ്പ്, ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചേരങ്കൈ, മജീദ് പള്ളിക്കാൽ, കരീം ചൗക്കി, ഷാഫി കല്ലുവളപ്പ്, അസൈനാർ തോട്ടുംഭാഗം, ജോൺ ഡിസൂസ, അബ്ദുറഹിമാൻ ബന്തിയോട്, ഗീതാജി തോപ്പിൽ, എൻഎ സീതി ഹാജി, ഷാഫി സുഹരി, ഖദീജമൊഗ്രാൽ, ഷിനിജൈസൻ, അബു പാണലം, അമീർ പള്ളിയാനം, സർഫു നിസശാഫി, ഇസ്ഹാക്ക് കുരിക്കൾ, സുമിത്ര, തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment