"മധുരിക്കും ഓർമ്മകൾ''പൂർവ്വ വിദ്യാർത്ഥി സിൽവർ ജൂബിലി പ്രോഗ്രാം; ലോഗോ പ്രകാശനം ചെയ്തു.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ97-98 ബാച്ച് "മധുരിക്കും ഓർമ്മകൾ''എന്ന പേരിൽ സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി പ്രോഗ്രാമിന്റെ ലോഗോ റിട്ടേർഡ് പ്രധാനധ്യാപകൻ എം മാഹിന് മാസ്റ്റർ നിർവഹിച്ചു.
സംഘടകരായ ഔഫ്,അഷ്‌റഫ് അബ്ദുല്ല,ഹസൈൻ, സലാം എന്നിവർ സംബന്ധിച്ചു.
2023 സെപ്റ്റംബർ 17-ന് മൊഗ്രാൽ സ്കൂളിൽ വച്ച് വിവിധ പരിപാടികളോടുകൂടി സിൽവർ ജൂബിലി ആഘോഷിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൂർവ്വ വിദ്യാർത്ഥികളും വിദ്യ നുകർന്ന് നൽകിയ അധ്യാപകരും പരിപാടിയിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയോടനുബന്ധിച്ച് കലാ-കായിക മത്സരങ്ങളും, സാംസ്കാരിക സെമിനാറും സിൽവർ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടും.
Post a Comment