JHL

JHL

കണ്ണൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് കാസർഗോഡ് സ്വദേശികളായ രണ്ടുപേർ മരിച്ചു

 

കണ്ണൂർ(www.truenewsmalayalam.com) : തളാപ്പ് എ.കെ.ജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാസർഗോഡ് സ്വദേശികളായ രണ്ടു പേർ മരിച്ചു.

 കാസർകോട് ചൗക്കി സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്, ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയതെരുവിലേക്ക് പോകുകയായിരുന്ന ബൈക്കും മംഗൂരുവിൽ നിന്ന് ആയക്കരയിലേക്ക് മീൻ കയറ്റാൻവന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മനാഫിനെയും ലത്തീഫിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് ഇരുവരും മരിച്ചിരുന്നു. ബന്ധുക്കൾ എത്തിയാണ് ഇരുവരെയും തിരിച്ചറിഞ്ഞത്.


No comments