ചന്ദ്രയാൻ ചന്ദ്രനരികിലേക്ക്; അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന് അരികിലേക്ക് അടുക്കുന്നു. പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം. 163 കിലോ മീറ്റർ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകത്തെ അടുപ്പിച്ചു. നാളെ പ്രൊൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെട്ട് ലാൻഡർ യാത്ര തുടരും.
ചന്ദ്രനിൽ നിന്ന് 100 കി.മീ അകലെയും 30 കി.മീ അടുത്തുമുള്ള ചന്ദ്രന്റെ പഥത്തിൽ ആഗസ്റ്റ് 17നാണ് എത്തുക. തുടർന്നാണ് പ്രൊപൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപ്പെടുക. ആഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് ചന്ദ്രനിലെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള മാൻസിനസ് ക്രേറ്റർ ഭാഗത്ത് ലാൻഡറിനെ ഇറക്കുകയെന്ന ശ്രമകരമായ ദൗത്യം ആരംഭിക്കുക.
ഭൂമിയുടെ ആറിലൊന്ന് ഗുരുത്വാകർഷണബലം മാത്രമുള്ള ചന്ദ്രനിലെ സുരക്ഷിതഇറക്കം ബുദ്ധിമുട്ടേറിയതാണ്. ചന്ദ്രയാൻ രണ്ട് ഈ ദൗത്യത്തിനിടയിലാണ് തകർന്നത്. എന്തൊക്കെ സംഭവിച്ചാലും പേടകം ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്താൻ സാധിക്കുമെന്നാണ് ഐ.എസ്.ആർ.ഒയുടെ പ്രതീക്ഷ.
Post a Comment