JHL

JHL

മംഗളൂരുവിൽ 45 കാരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി അറസ്റ്റിൽ.

 

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ 45 കാരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി അറസ്റ്റിൽ.

കണ്ണൂർ മൂനുതൊട്ടിയിൽ സ്വദേശി മനു സെബാസ്റ്റ്യൻ (33) ആണ് പനമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

 ആഗസ്റ്റ് 17ന് രാത്രി 11.30 ഓടെ മംഗളൂരു ബൈക്കംപാടിയിലുള്ള പഴയ ലേല കെട്ടിടത്തിനുള്ളിൽ വെച്ച് 45കാരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസ് ഇൻസ്പെക്ടർ സോമശേഖർ ജെ.സി അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളിൽ പ്രതിയെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിൻ, ഡിസിപി (ലോ ആൻഡ് ഓർഡർ) അൻഷുകുമാർ, ഡിസിപി (ക്രൈം ആൻഡ് ട്രാഫിക്) ദിനേശ് കുമാർ ബി പി, മംഗളൂരു നോർത്ത് എസിപി മനോജ് കുമാർ നായിക്, പനമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

No comments