JHL

JHL

ടാങ്കര്‍ ലോറിയുടെ പിറകില്‍ മിനിലോറിയിടിച്ച് അപകടം; അകത്തകപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

കുമ്പള(www,truenewsmalayalam.com) : ടാങ്കര്‍ ലോറിയുടെ പിറകിൽ മിനി ലോറിയിടിച്ച് അകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ലോറിയുടെ ഒരു ഭാഗം പൊളിച്ച് മാറ്റി പുറത്തെടുത്തു.

 ഇന്ന് രാവിലെ ഏഴ് മണിയോടെ ബന്തിയോട്ടാണ് അപകടം നടന്നത്, ലോറി ഡ്രൈവര്‍ പയ്യന്നൂരിലെ ജിഷ്ണു (30)വിനാണ് പരിക്കേറ്റത്.

 പയ്യന്നൂരില്‍ നിന്ന് പഴവുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു.

  ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ജിഷ്ണുവിന്റ കാല്‍ പരിസരവാസികള്‍ ലോറിയുടെ ചെറിയൊരു ഭാഗം പൊളിച്ചു മാറ്റി  രക്ഷപ്പെടുത്തുകയായിരുന്നു.

No comments