JHL

JHL

ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പോലീസ് പിടിയിൽ.

 

കാസര്‍കോട്(www.truenewsmalayalam.com) : ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ പോലീസ് പിടിയിൽ.

കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് കണ്ണൂർ പടപ്പയങ്ങാട് സ്വദേശി  ജോര്‍ജ് ജോസഫ്(50) നഗ്നതാ പ്രദർശനം നടത്തിയത്.

കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയോടെയാണ് സംഭവം, വിദ്യാര്‍ത്ഥിനിക്ക് അഭിമുഖമായി ഇരുന്ന പ്രതി ലൈംഗീകാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ട് അതിക്രമം കാട്ടിയെന്നാണ് പരാതി.

വിദ്യാര്‍ത്ഥിനി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും, സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

 പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടുകയും, ട്രെയിനിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിക്കുകയുമായിരുന്നു.


No comments