JHL

JHL

കുമ്പള ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണം വിപണനമേള ആരംഭിച്ചു.

കുമ്പള(www.truenewsmalayalam.com) : ആഗസ്റ്റ് 25 മുതൽ 28 വരെ നടത്തപ്പെടുന്ന കുമ്പള ഗ്രാമപഞ്ചായത്തിന്റെ കുടുംബശ്രീ സിഡിഎസ് ഓണം വിപണമേള പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ യൂസഫിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്തു.

 പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ സ്വാഗതം പറഞ്ഞു, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹ്മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ഖാലിദ്, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് ഉലുവാർ , കൗലത്ത് ബീവി, സുലോചന, താഹിറാ ഷംസീർ ,മോഹന, രവിരാജ്, പുഷ്പലത ഷെട്ടി എന്നിവർ ആശംസകൾ അറിയിച്ചു.

 സി ഡി സ്‌ അംഗങ്ങൾ സംബന്ധിച്ചു .സിഡിഎസ് ചെയർപേഴ്സൺ കദീജ നന്ദി പറഞ്ഞു

No comments