JHL

JHL

പൊതു ഇടങ്ങളിൽ മാലിന്യങ്ങൾവലിച്ചെറിയുന്നത് തടയാൻ ഗ്രാമ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണം; പിഡിപി.

ഉപ്പള(www.truenewsmalayalam.com) : പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം  വൈസ് പ്രസിഡണ്ട് മൂസ അടുക്ക ബന്ധപ്പെട്ട അധികാരികളോടും ആരോഗ്യ വകുപ്പിനോടും ആവശ്യപ്പെട്ടു. 

നാഷണൽ ഹൈവേയുടെ ജോലി നടക്കുന്നതിനാൽ സ്ഥലം കിട്ടാത്തത് കൊണ്ട് ഗ്രാമപ്രദേശങ്ങളിൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടി  കളയുന്നത് പതിവായിരിക്കുകയാണ്.
 ഓരോ മേഖലയിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച സാമൂഹ്യവിരുദ്ധരെ പിടികൂടാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും, മോഷ്ടാക്കളെയും മറ്റു സാമൂഹ്യവിരുദ്ധരെയും നിരീക്ഷണ ക്യാമറ വഴി പിടി കൂടാൻ കൂടാൻ സഹായിക്കും.
 മംഗൽപാടി പഞ്ചായത്ത് മുൻകൈയെടുത്ത് വേണ്ട നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 കഴിഞ്ഞദിവസം അടുക്ക വളയം റോഡിന്റെ സമീപം മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടിരുന്നു, ഇതുമായി ബന്ധപ്പെട്ട് കുമ്പള പോലീസിൽ പരാതി നൽകിയിരുന്നു.

No comments