JHL

JHL

ഹരിയാന മഹാരാഷ്ട്ര വംശഹത്യ; വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു.

കാസർകോട്(www.truenewsmalayalam.com) : ഹരിയാനയിലും മഹാരാഷ്ട്രയിലും മുസ്‌ലിംകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ലത്തീഫ് കുമ്പള.

 ആക്രമണങ്ങളിൽ പ്രതിക്ഷേധിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആർ.എസ്.എസും, മോദിയും, യോഗിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ വംശീയതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധങ്ങളും യോജിച്ച പ്രതിഷേധങ്ങളുമുയരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് അംഗം ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു. പ്രതിഷേധ പ്രകടനം പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു.

 ജില്ലാ കമ്മിറ്റിയംഗങ്ങളായ സാഹിദ ഇല്യാസ്, സി.എ യൂസുഫ്, നഹാർ കടവത്ത്, ഫൗസിയ സിദ്ധീഖ്, സഹീറ, മറിയംബി, മണ്ഡലം നേതാക്കളായ എം.എച്ച് സാലിഖ്, അസ്ലം സൂരംബയൽ, ഷാഹ് ബാസ്കോളിയാട്ട്, സജീർ മുഹമ്മദ്  തുടങ്ങിയവർ നേതൃത്വം നൽകി.

No comments