ഓണം സ്പെഷ്യൽ ഡ്രൈവ്; കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.
മഞ്ചേശ്വരം(www.truenewsmalayalam.com) : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.
മഞ്ചേശ്വരം ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ എം. യൂനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 302.4 ലിറ്റർ കർണ്ണാടക മദ്യവുമായി പനയാൽ സ്വദേശിയായ ഭാരത് രാജ്(30) എന്നയാളെ പിടികൂടിയത്.
KL 60 F 7477 നമ്പർ മാരുതി എർട്ടിഗ ടാക്സി കാറിൽ 35 കാർഡ് ബോർഡ് ബോക്സ് കളിൽ 1680 ടെട്രാ പാക്കറ്റുകളായാണ് കടത്തിയത്.
ഇന്നലെ 72 ലിറ്റർ കർണാടക മദ്യവുമായി ഒരു മാരുതി കാർ സഹിതം ചെക്ക് പോസ്റ്റ് ൽ കേസ് എടുത്തിരുന്നു.
പ്രിവന്റീവ് ഓഫിസറായ സജീവ് വി, സിവിൽ എക്സൈസ് ഓഫീസർമാരായ രാമ കെ, ദിനൂപ് കെ,അഖിലേഷ്,സബിത്ത് ലാൽ വി ബി ഡ്രൈവർ സത്യൻ കെ ഇ എന്നിവർപരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment