JHL

JHL

മഹാത്മ കോളേജിൽ മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുന്നു

കുമ്പള(www.truenewsmalayalam.com) : മഹാത്മ കോളേജിൽ പുതുതായി മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

    മഹാത്മ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ കീഴിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ കോഴ്സുകൾ എന്നിവ ആരംഭിക്കാനാണ് പദ്ധതി.

സർട്ടിഫിക്കറ്റ് ഇൻ ടൂറിസം മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ടൂറിസം മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് ആന്റ് ഓഫീസ് മാനേജ്മെന്റ് തുടങ്ങി വിവിധ യൂനിവേഴ്സിറ്റികൾ നൽകുന്ന കോഴ്സുകളായിരിക്കും ആരംഭിക്കുക.

പരമ്പരാഗത ബിരുദ കോഴ്സുകൾ മാത്രം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകളിൽ നേരിടുന്ന പരിമിതികളെ മറികടക്കാൻ ഈ കോഴ്സുകൾ സഹായകമാകുമെന്ന്  അധ്യാപകർ പറഞ്ഞു.

   പ്ലസ് ടു പരീക്ഷകളിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികളെയും പത്താം തരം എൻ.ഐ.ഒ.എസ് പരീക്ഷ എഴുതിയ, ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ലക്ഷ്യമാക്കി കേവലം ആറുമാസം കൊണ്ട് കേന്ദ്ര സർക്കാരിന്റെ പ്ലസ്ടു എളുപ്പം പാസാകാനുളള സംവിധാനങ്ങളും ക്ലാസുകളും മഹാത്മ കോളേജിൽ ഉടൻ ആരംഭിക്കും. ഈ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചതായി അധ്യാപകർ അറിയിച്ചു.

കൂടാതെ ഹയർ സെക്കൻഡറിക്ക് ഉയർന്ന ഗ്രേഡുകൾ ആഗ്രഹിക്കുന്ന സയൻസ് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ കൂടി ലക്ഷ്യമാക്കിക്കൊണ്ട് ആഴ്ചയിൽ പത്തു മണിക്കൂറെങ്കിലും ക്ലാസുകൾ ലഭിക്കത്തക്ക വിധത്തിൽ വീക്ക് എന്റ് ട്യൂഷൻ ക്ലാസുകൾ ഉടൻ ആരംഭിക്കും. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കും വീക്കെന്റ് ട്യൂഷൻ ക്ലാസുകൾ നൽകും.

      വാർത്ത സമ്മേളനത്തിൽ മഹാത്മ കോളേജ് പ്രിൻസിപ്പാൾ കെ. എം.എ സത്താർ, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ഉളുവാർ, കൊമേഴ്സ് വിഭാഗം അധ്യാപകനും കോഴ്സ് കൺവീനറുമായ ഇസ്മായിൽ ആരിക്കാടി, കോഴ്സ് കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്മാൻ മാസ്റ്റർ ചേരാൽ എന്നിവർ സംബന്ധിച്ചു.

No comments