JHL

JHL

ആരിക്കാടി ഓട്ടോ സ്റ്റാൻഡ്; അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുക-എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : ദേശീയപാത വികസനത്തിന്റെ  ഭാഗമായി ആരിക്കാടി ഓട്ടോ സ്റ്റാൻഡ് നഷ്ടപ്പെടുന്ന തൊഴിലാളികൾക്കു പകരം ഓട്ടോ പാർക്ക്‌ ചെയ്യാനുള്ള അനുയോജ്യമായ സ്ഥലം പഞ്ചായത്ത്‌ അധികൃതർ കണ്ടെത്തി നാൽകണമെന്ന് എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

 കാലങ്ങളായി നാൽപതോളം ഓട്ടോ പാർക്കു ചെയ്തു വന്നിരുന്ന സ്റ്റാൻഡ് വികസനത്തിന്റെ പേരിൽ ഒഴിപ്പിക്കുമ്പോൾ അത്രയും കുടുംബങ്ങൾ പെരുവഴിയിലാകുമെന്നു പാർട്ടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ പൂക്കട്ട പറഞ്ഞു.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം അൻവർ ആരിക്കാടി,സെക്രട്ടറി മുസമ്മിൽ,ട്രെഷറെർ നൗഷാദ് കുമ്പള,ജോയിന്റ് സെക്രട്ടറി അഷ്‌റഫ്‌ സി എം എന്നിവർ സംബന്ധിച്ചു.

No comments