കുമ്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെയുണ്ടായ അപകട മരണം; കുറ്റവാളികളായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം-വെൽഫെയർ പാർട്ടി
മഞ്ചേശ്വരം(www.truenewsmalayalam.com) : കഴിഞ്ഞ വെള്ളിയാഴ്ച്ച സ്കൂളിലെ ഓണോഘോഷ ദിവസം നടന്ന പോലീസിൻ്റ കാർ ചെയ്സിങ് അപകടത്തിൽ പെട്ട് ചികിത്സയിൽ ആയിരുന്ന പേരാൽ കണ്ണൂർ സ്വദേശിയായ ഫർഹാസ് എന്ന വിദ്യാർത്ഥി മരണപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യമാണെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രഥമ ദൃഷ്ട്യാ തന്നെ പോലീസ് ചെയ്സിംഗ് ചെയ്തുണ്ടാക്കിയ കൊലപാതകമായി മനസ്സിലികാവുന്ന കുറ്റകൃത്യം ചെയ്ത പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും
ഫർഹാസിനും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും
വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി കെ പി അസ്ലം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അബ്ദുൽ ലത്തീഫ് കുമ്പള, ജില്ലാ കമ്മറ്റിയംഗം സാഹിദ ഇല്ല്യാസ്, രാമകൃഷ്ണൻ കുമ്പള, സഹീറ അബ്ദുൽ ലത്തീഫ്, വിജയ കുമാർ, വാസന്തി ഹൊസങ്കടി, ഇസ്മായിൽ മൂസ, കന്തൽ ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment