JHL

JHL

മൊഗ്രാലിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : ദേശസ്നേഹം ഉണർത്തി രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷം മൊഗ്രാലിൽ വിപുലമായ പരിപാടികളോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

 മൊഗ്രാൽ ദേശീയ ഓഫീസ് പരിസരത്ത് വ്യവസായ പ്രമുഖനും ദേശീയവേദി ഗൾഫ് പ്രതിനിധിയുമായ എംജിഎ ലത്തീഫ് പതാക ഉയർത്തി. പ്രസിഡണ്ട് വിജയകുമാർ, സെക്രട്ടറി റിയാസ് കരീം  ട്രഷറർ എച്ച്എം കരീം, ഗൾഫ് പ്രതിനിധി മനാഫ് എൽടി, കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ സംബന്ധിച്ചു.

 വൈകുന്നേരം 4 മണിക്ക് 2023-24 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, സ്വാതന്ത്ര്യദിനാഘോഷ പരിപാടിയും മൊഗ്രാൽ മജിലിസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടക്കും.മുൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അബ്ദുൽ റഹീം ചെ മനാട് ഉദ്ഘാടനം ചെയ്യും. സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനും, അധ്യാപകനുമായ ശങ്കരംപാടി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- വിദ്യാഭ്യാസരംഗത്തെ  പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.


 മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസ് പരിസരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താർ ആരിക്കാടി പതാക ഉയർത്തി. വ്യവസായ പ്രമുഖൻ എംജി ലത്തീഫ്, സെഡ് എ മൊഗ്രാൽ,  പ്രസിഡണ്ട് അഷ്റഫ് കെവി, സെക്രട്ടറി ലിഖായത്ത്,ട്രഷറർ എം എസ് അഷ്റഫ്, കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ,വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.

 തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരവും, വൈകുന്നേരം പാട്ട് കൂട്ടവും നടക്കും.

 മൊഗ്രാൽ ഹയാത്തുൽ ഇസ്ലാം മദ്രസ പരിസരത്ത് ഷാഫി ജുമാ മസ്ജിദ് പ്രസിഡണ്ട് ആസിഫ് പി എ പതാക ഉയർത്തി.മസ്ജിദ്- മദ്രസ കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

 മൊഗ്രാൽ ടൗൺ അംഗൻവാടി പരിസരത്ത് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ പതാക ഉയർത്തി. വ്യവസായ പ്രമുഖൻ ലത്തീഫ് എം ജി, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

 എംഎസ് മൊഗ്രാൽ ലൈബ്രറി ഓഫീസ് പരിസരത്ത് വിജയകുമാർ പതാക ഉയർത്തി.

 മൊഗ്രാൽകെ എസ് അബ്ദുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ പരിസരത്ത് സിദ്ദീഖലി മൊഗ്രാൽ പതാക ഉയർത്തി. എം മാഹിൻ മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.


No comments