ജില്ലയുടെ വികസന മുരടിപ്പിനെതിരെ സന്നദ്ധ സംഘടനകൾ ശബ്ദമുയർത്തണം; മുൻ ഡി.വൈ.എസ്.പി അബ്ദുൽറഹീം
മൊഗ്രാൽ(www.truenewsmalayalam.com) : മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ ജില്ലയോടുള്ള അവഗണന പ്രതിഷേധാർഹമാണെന്നും ഈ ചിറ്റമ്മനയത്തിനെതിരെ ശക്തമായ പ്രതികരണം ആവശ്യമാണെന്നും റിട്ട. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അബ്ദുൽറഹീം അഭിപ്രായപ്പെട്ടു.
കരയുന്ന കുഞ്ഞിനേ പാൽ ലഭിക്കൂവെന്നുള്ളതിനാൽ ജില്ലയുടെ വികസനകാര്യത്തിനായി ശബ്ദമുയർത്താൻ ദേശീയവേദി പോലുള്ള സംഘടനകൾ എല്ലാം മറന്ന് മുന്നോട്ട് വരണമെന്നും അബ്ദുൽ റഹീം ആവശ്യപ്പെട്ടു.
മൊഗ്രാൽ ദേശീയവേദി മൊഗ്രാൽ മജ്‌ലിസ് ഹോട്ടൽ നടുമുറ്റത്ത് സംഘടിപ്പിച്ച പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ- സ്വാതന്ത്രദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുൻ ഡി വൈ എസ് പി ജില്ലയോടുള്ള അവഗണന അക്കമിട്ടുപറഞ്ഞത്.
ചടങ്ങിൽ വെച്ച് മൊഗ്രാൽ ദേശീയവേദിയുടെ 2023-24 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ സത്യവാചകം ചൊല്ലി അധികാരമേറ്റു.
പുതിയ പ്രസിഡന്റ് എം വിജയകുമാറിന് മുൻ പ്രസിഡന്റ് സിദ്ദീഖ് റഹ്‌മാനും മറ്റു ഭാരവാഹികളായ എച്ച്. എം കരീം, അഷ്‌റഫ് പെർവാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം, മുഹമ്മദ്‌കുഞ്ഞി ടൈൽസ്, മുഹമ്മദ് മൊഗ്രാൽ എന്നിവർക്ക് പ്രസിഡണ്ടും സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞാ ചടങ്ങ് മുൻ പ്രസിഡന്റ് ടി.കെ അൻവർ നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ വിശിഷ്ടാതിഥികൾ ഷാളണിയിച്ച് അനുമോദിച്ചു.
മുൻ ജന. സെക്രട്ടറി ടി. കെ ജാഫർ നിയുക്ത ജന. സെക്രട്ടറി റിയാസിന് മിനുറ്റ്സ് ബുക്ക് കൈമാറി.
തുടർന്ന് നടന്ന സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് എം വിജയകുമാർ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു.
മുഖ്യാതിഥിയായി എത്തി 'എന്റെ ഇന്ത്യ'എന്ന വിഷയത്തിൽ സ്വാതന്ത്രദിന സന്ദേശം കൈമാറിയ വിജയൻ ശങ്കരംപാടി പാടിയും പറഞ്ഞും സദസ്സിനെ കോരിത്തരിപ്പിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ മുൻ ഡി.വൈ.എസ്.പി അബ്ദുൽറഹീമിനെ ചടങ്ങിൽ വെച്ച് ദേശീയവേദി പ്രസിഡന്റ് ഷാളണിയിച്ച് ആദരിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സി.എം കുഞ്ഞഹമ്മദ്, എം. മാഹിൻ മാസ്റ്റർ, എം.ജി.എ ലത്തീഫ്, ടി.എം ഷുഹൈബ്, സെഡ്.എ മൊഗ്രാൽ, കുബ്റ ലത്തീഫ്, എം.എ അബ്ദുൽ റഹ്‌മാൻ, ഗഫൂർ ലണ്ടൻ, അബ്ദുല്ല ഹിൽടോപ്, ഹമീദ് കാവിൽ, മനാഫ് എൽ.ടി പ്രസംഗിച്ചു. ഖാദർ മൊഗ്രാൽ, എം എസ് മുഹമ്മദ്‌കുഞ്ഞി, സീതി മിഹാദ് എന്നിവർ ഗാനമാലപിച്ചു.
ട്രഷറർ എച്ച്. എം കരീം നന്ദി പറഞ്ഞു.
Post a Comment