കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ ബന്ദിയോട് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.
കാസര്‍കോട്(www.truenewsmalayalam.com) : കൊലപാതകവും പൊലീസിനു നേരെ തോക്കു ചൂണ്ടിയതും ഉള്‍പ്പെടെ ഒന്‍പതു കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ബന്തിയോട്, അടുക്ക സ്വദേശി ലത്തീഫ് എന്ന കളിത്തോക്ക് ലത്തീഫി(26)നെയാണ് കുമ്പള എസ്.ഐ വി.കെ.അനീഷ് അറസ്റ്റു ചെയ്തത്.
മൂന്നുമാസം മുമ്പ് വീട് അടിച്ച തകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്. മഞ്ചേശ്വരത്ത് വച്ച് പൊലീസിനു നേരെ തോക്കു ചൂണ്ടിയ കേസ്, കൊള്ളയടി, മൂന്നു വധശ്രമങ്ങള്‍, നാല് ആയുധ നിയമ കേസുകള്‍ എന്നിവയില്‍ പ്രതിയാണ് ലത്തീഫെന്നു പൊലീസ് പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് ഉപ്പള സോങ്കാലിലെ പെയിന്റിംഗ് തൊഴിലാളി അല്‍ത്താഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മൂന്നരമാസം മുമ്പ് ബന്തിയോട് അടുക്കയിലെ മുജീബ് റഹ്‌മാന്റെ വീട് അടിച്ചുതകര്‍ത്ത കേസില്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് കോഴിക്കോട്ടെ ലോഡ്ജില്‍ നിന്ന് തോക്കുമായാണ് ലത്തീഫിനെ പൊലീസ് പിടികൂടിയത്.
Post a Comment