JHL

JHL

തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് വോട്ട് മറിച്ച രണ്ട് അംഗങ്ങളെ പുറത്താക്കിയതായി ബി.ജെ.പി

കർണാടക(www.truenewsmalayalam.com) : തലപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്.ഡി.പിഐക്ക് വോട്ട് മറിച്ച് നൽകിയ രണ്ട് അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ബി.ജെ.പി നേതാക്കൾ അറിയിച്ചു. മുഹമ്മദ് ഫയാസ്, മുഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കർണാടകയിൽ രണ്ടര വർഷത്തിലൊരിക്കൽ പ്രസിഡന്റ് മാറ്റ തെരഞ്ഞെടുപ്പ് നടക്കും. ആദ്യ ടേമിൽ മഹമ്മദ് ഫയാസ്, ബി.ജെ.പിയുടെ പ്രതിനിധിയായി വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണ പ്രസിഡന്റാക്കണമെന്ന് ഫയാസ് പാർട്ടിയിൽ സമ്മർദം ചെലുതിയിരുന്നു. ഇത് ബി.ജെ.പി. അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് മുഹമ്മദ് ഫയാസും മുഹമ്മദും എസ്.ഡി.പി.ഐയെ പിന്തുണക്കാൻ തീരുമാനിച്ചത്.

ബി.ജെ.പിയുടെ ഈ രണ്ട് അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രതിനിധി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് അംഗങ്ങളെയും ആറു വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബി.ജെ.പി മണ്ഡലം അധ്യക്ഷൻ ചന്ദ്രഹാസ പണ്ഡിതൗസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി ജില്ലാ ഉപാധ്യക്ഷൻ സന്തോഷ് കുമാർ റായ്, സെക്രട്ടറിമാരായ സതീഷ് കുമ്പള, ജയശ്രീ കർക്കേര, കസ്തൂരി പഞ്ച, രണദീപ് കാഞ്ചൻ, നവീൻ പാദൽപാടി, ജിതേന്ദ്ര ഷെട്ടി തലപാടിഗുത്തു, പുഷ്പലത ഷെട്ടി, ഹേമന്ത് ഷെയ് ദേരളങ്കേത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


No comments