നാലു വയസ്സുകാരി സ്‌കൂൾ വാൻ തട്ടി മരിച്ചു.
കാസർകോട്(truenewsmalayalam.com) : നാലു വയസ്സുകാരി സ്‌കൂൾ വാൻ തട്ടി മരിച്ചു. സ്കൂൾ വിട്ട് വീടിന് സമീപം വാനിൽ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാർഥിനിയെ അതേ സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു.
കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (നാല്) ആണ് മരിച്ചത്.
നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാർഥിനിയാണ് സോയ.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂൾ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുക്കുമ്പോൾ ഇതേ ബസ് തട്ടി കുട്ടി മരിച്ചതായാണ് വിവരം.
സമീപത്തെ വ്യവസായ യൂണിറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട,ത്, ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment