JHL

JHL

ചന്ദ്രായൻ 3; ലാൻഡർ ഇറങ്ങുന്ന ചന്ദ്രോപരിതലത്തിലെ ചിത്രങ്ങൾ പുറത്തുവിട്ടു.

 

ബംഗളൂരു(www.truenewsmalayalam.com) : ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം പകർത്തിയ ചന്ദ്രോപരിതലത്തിലെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ലാൻഡർ ഇറങ്ങാൻ പോകുന്ന ചചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രയാൻ പേടകം ചന്ദ്രന്‍റെ സമീപത്ത് എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണിത്.

ആഗസ്റ്റ് 23നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.45 ഓടെ ആരംഭിക്കുന്ന സോഫ്റ്റ് ലാൻഡിങ് 6.04ന് പ്രക്രിയ പൂർത്തിയാവും.

 ബുധനാഴ്ച പ്രതീക്ഷിച്ച പോലെ സോഫ്റ്റ് ലാൻഡിങ് നടത്താനായില്ലെങ്കിൽ ശ്രമം വ്യാഴാഴ്ചത്തേക്ക് മാറ്റും. സോഫ്റ്റ് ലാൻഡിങ്ന് മുമ്പ് ലാൻഡർ മൊഡ്യൂളിലെ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും.


No comments