JHL

JHL

വിലക്കയറ്റം സൃഷ്ടിച്ച ഭരണകൂട നയങ്ങൾ പിൻവലിക്കുക; എഫ്.ഐ.ടി.യു.

കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഭരണകൂടം ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ച അധിക ഇന്ധന സെസും, വെള്ളക്കരവും കറന്റ് ചാർജ്ജു മടക്കം വിലക്കയറ്റങ്ങൾ സൃഷ്ടിക്കുന്ന ഭരണകൂട നയങ്ങൾ പിൻവലിക്കണമെന്നും, പൊതു വിപണിയിൽ ഇടപെട്ടുകൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തണമെന്നും, തൊഴിലാളികൾക്ക് ഉൽസവ കാല ബോണസ് അനുവദിക്കണമെന്നും ബിൽഡിങ്ങ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂറിയൻ (എഫ്.ഐ.ടി.യു) സംസ്ഥാന പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ അഭ്യർത്ഥിച്ചു.

നിത്യോപയോ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ എഫ്.ഐ.ടി.യു കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടത്തിയ പ്രതിഷേധ തെരുവ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

 സി.എച്ച്. മുത്തലിബ് (ടൈലറിങ്ങ് & ഗാർമെന്റ്സ് വർക്കേഴ്സ് യൂനിയൻ സ്റ്റേറ്റ് പ്രസിഡണ്ട് ),കെ.വി.അബ്ദുൾ സലാം ( ആൾ കേരള മത്സ്യ തൊഴിലാളി യൂനിയൻ), ടി.എം. എ. ബഷീർ അഹമ്മദ് ( കർഷക തൊഴിലാളി യൂനിയൻ ), അബ്ദുൾ ഖാദർ ചട്ടഞ്ചാൽ ( ജില്ലാ വൈസ് പ്രസിഡണ്ട് എഫ്.ഐ.ടി.യു) എന്നിവർ സംസാരിച്ചു.

രാഘവൻ പരപ്പച്ചാൽ, കെ.വി.പത്മനാഭൻ, അസ്മ അബ്ബാസ് . വി.എം. മുഹമ്മദലി, അബ്ബാസ് വടക്കേകര , പി.ഷംസുദ്ദീൻ, സാലി ഖ് പരവനടുക്കം ടി.എം. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ജില്ലാ ജനറൽ സെക്രട്ടരി എം.ഷഫീഖ് സ്വാഗതവും ജില്ലാ കമ്മറ്റി മെമ്പർ പി.കെ.രവി നന്ദിയും പറഞ്ഞു.


No comments