JHL

JHL

പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞുണ്ടായ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത് ലീഗ് പ്രവർത്തകർ കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

 



കുമ്പള(www.truenewsmalayalam.com)  : പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞുണ്ടായ വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് യൂത് ലീഗ് പ്രവർത്തകർ കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

 കുറ്റക്കാർക്കെതിരെ നടപടി എടുക്കുംവരെ സമരം തുടരുമെന്ന് യൂത് ലീഗ് ഭാരവാഹികൾ പറഞ്ഞു.

കുമ്പള പേരാൽ കണ്ണൂർ കുന്നിൽ ഹൗസിലെ പരേതനായ അബ്ദുല്ല - സഫിയ ദമ്പതികളുടെ മകനും അംഗഡിമുഗർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥിയുമായ ഫർഹാസിന്റെ (17) മരണമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
 പൊലീസുകാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാവ് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം നടന്നത്,  സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഫർഹാസും സുഹൃത്തുക്കളും കാറിൽ വന്നിരുന്നു. ഇതിനിടെ ഖത്വീബ് നഗർ എന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
 എന്നാൽ പൊലീസുകാർ ആക്രോശിക്കുകയും കാറിന്റെ ഡോറിലേക്ക് ചവിട്ടുകയും ചെയ്തപ്പോൾ കുട്ടികൾ പേടിച്ചാണ് കാർ ഓടിച്ചുപോയതെന്നും പിന്നാലെ പൊലീസ് പിന്തുടർന്നുവെന്നുമാണ് ആരോപണം.

No comments