JHL

JHL

ബസ് യാത്രക്കിടെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചയാളെ വിദ്യാർത്ഥിനി മർദ്ദിച്ചു, ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.


 ബദിയടുക്ക(www.truenewsmalayalam.com) : ബസ് യാത്രക്കിടെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചയാളെ  വിദ്യാർത്ഥിനി മർദ്ദിച്ചു, ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

ബദിയടുക്ക സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബദിയടുക്ക ചുള്ളിക്കാന സ്വദേശിയായ സുദര്‍ശന(34)യെ അറസ്റ്റ് ചെയ്തു.

 ഇന്നലെ വൈകിട്ടോടെയാണ് സംഭവം, ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയുടെ  സമീപം ഇരുന്ന സുദര്‍ശന ബസില്‍ നിന്ന് ഇറങ്ങാറായ സമയത്ത് പെണ്‍കുട്ടിയുടെ മേൽ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു, ഇതോടെ പെണ്‍കുട്ടി യുവാവിനെ മര്‍ദ്ദിക്കുകയും ബഹളം വെക്കുകയും ചെയ്യുകയും, ഇത് കേട്ട സഹയാത്രികർ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി, തുടർന്ന്  ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി വിനോദ് കുമാര്‍, എസ്.ഐ റുമേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനൂപ്, വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തുകയും പ്രതിയെ പുന്തുടർന്ന് പിടികൂടുകയായിരുന്നു.

 ഇതിനിടെ പെണ്‍കുട്ടി ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുകയും, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

 കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.


No comments