ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കർണാടക മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ.
കാസര്‍കോട്(www.truenewsmalayalam.com) : ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കർണാടക മദ്യവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘവും, എക്‌സൈസ് സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 172.8 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി സന്തോഷ് ക്രാസ്റ്റ (33), യു.കെ സതീഷ് (34) എന്നിവർ പിടിയിലായത്.
ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.
കേസ് പിന്നീട് കുമ്പള എക്‌സൈസ് റേഞ്ചിന് കൈമാറി.
പ്രിവന്റീവ് ഓഫീസര്‍ ജയിംസ് കുറിയോ, സിവില്‍ ഓഫീസര്‍മാരായ സി. അജീഷ്, കെ.ആര്‍ പ്രജിത്, എ.കെ നസറുദ്ദീന്‍, സദാനന്ദന്‍, ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍, പി.വി ദിജിത്, സൈബര്‍ സെല്‍ ഓഫീസര്‍ നിഖില്‍ പവിത്രന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment