JHL

JHL

ഇബ്റാഹിം ബേവിഞ്ച സാഹിത്യ ലോകത്തെ അപരവൽകൃത സ്വത്വങ്ങളുടെ പ്രതിനിധാനം.

കാസർഗോഡ്(www.truenewsmalayalam.com) : 'ഇബ്റാഹിം ബേവിഞ്ചയുടെ എഴുത്തിൻ്റെ ലോകം' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കാസർഗോഡ് ജില്ല സമിതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

  സാഹിത്യ ലോകത്തെ അപരവൽകൃത സ്വത്വങ്ങളുടെ പ്രതിനിധാനമായിരുന്നു സാഹിത്യകാരൻ ഇബ്റാഹിം ബേവിഞ്ചയെന്ന് സദസ്സിൽ അഭിപ്രായമുയർന്നു.

എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ സലീം ദേളി മുഖ്യപ്രഭാഷണം നടത്തി. തനിമ കലാസാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് അബൂതായി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര, ഇബ്റാഹിം ബേവിഞ്ചയുടെ സഹോദരൻ അബ്ദുർറഹ്മാൻ, മകൻ അജ്മൽ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി എന്നിവർ ഇബ്റാഹിം ബേവിഞ്ചയെ അനുസ്മരിച്ച് സംസാരിച്ചു.

 എസ്.ഐ.ഒ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് അബ്ദുറഹീം കെ.സി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉമർ സഈദ് പ്രാർത്ഥനയോടെ സമാപനം നടത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസഫർ കുമ്പള സ്വാഗതം ആശംസിച്ചു.  ഖിറാഅത്ത് നടത്തി.

No comments