JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

 

കണ്ണൂർ(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ.

1041 ഗ്രാം സ്വർണ്ണവുമായാണ് കാസർകോട്ടെ ഷഫീഖ്  എയർ കസ്റ്റംസിന്‍റെ പിടിയിലായത്.   ക്യാപ്സ്യൂളുകളിലായി  ദേഹത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.

 പിടികൂടിയ സ്വ‍ർണ്ണത്തിന്  62 ലക്ഷം രൂപ വില മതിക്കുമെന്ന്  കസ്റ്റംസ് അറിയിച്ചു.

 ഷഫീക്കിനെ എയർ പോർട്ട് പൊലീസിന് കൈമാറി.ഓണകാലത്ത് നാട്ടിലേക്ക് എത്തുന്ന യാത്രക്കാരുടെ തിരക്ക് കൂടിയ സാഹചര്യത്തിൽ സ്വർണ്ണക്കടത്ത് കൂടാൻ സാധ്യത ഉണ്ടെന്ന നിഗമനത്തിലാണ്  കസ്റ്റംസ്. പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.


No comments