JHL

JHL

കു​മ്പ​ള- മു​ള്ളേ​രി​യ കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

 

കു​മ്പ​ള(www.truenewsmalayalam.com) : കു​മ്പ​ള- മു​ള്ളേ​രി​യ കെ.​എ​സ്.​ടി.​പി റോ​ഡി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കു​മ്പ​ള ടൗ​ണി​ന് സ​മീ​പ​ത്തുത​ന്നെ​യാ​ണ് കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ണ്ടാ​യ 1500ഓ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 67 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളു​ടെ​യും പ്ര​ധാ​ന കാ​ര​ണം അ​തി​വേ​ഗം ആ​ണെ​ന്നാ​ണ് ക്രൈം ​റെ​ക്കോ​ർ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ ക​ണ​ക്കി​ൽ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​തവേ​ഗ​ത നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​തു​വ​ഴി അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന​ത്. അ​തി​വേ​ഗ​ത, സീ​റ്റ് ബെ​ൽ​റ്റ്, ഹെ​ൽ​മെ​റ്റ് എ​ന്നി​വ ധ​രി​ക്കാ​തി​രി​ക്ക​ൽ, ഡ്രൈ​വി​ങ്ങി​നി​ടെ ഫോ​ണി​ൽ സം​സാ​രി​ക്കു​ക, ലൈ​സ​ൻ​സ്, വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ്, പു​ക പ​രി​ശോ​ധ​ന പു​തു​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​യെ​ല്ലാം വാ​ഹ​ന ന​മ്പ​ർ മു​ഖേ​ന കാ​മ​റ​യി​ൽ പ​തി​യും. പി​ഴ ഈ​ടാ​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​മാ​വും.

ചെ​റി​യ നി​യ​മ​ലം​ഘ​നം​പോ​ലും ക​ണ്ടെ​ത്താ​ൻ ശേ​ഷി​യു​ള്ള കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​ലം​ഘ​ക​രു​ടെ ചി​ത്രം സ​ഹി​തം കാ​മ​റ​യി​ൽ തെ​ളി​യും. ഉ​ട​മ​ക​ൾ 30 ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​ച്ചി​രി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം കോ​ട​തി​യി​ൽ പോ​യി ഇ​ര​ട്ടി തു​ക അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

കു​മ്പ​ള​യി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലട​ക്കം ന​ട​ന്ന ക​വ​ർ​ച്ച​ക​ളി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​മ്പ​ള​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​തു വ​ഴി ഇ​ത്ത​ര​ത്തി​ലു​ള്ള ക​വ​ർ​ച്ച​ക്കാ​രെ​യും, മ​യ​ക്കു​മ​രു​ന്ന് ലോ​ബി​ക​ളെ​യും ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് കു​മ്പ​ള​യി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.


No comments