JHL

JHL

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓണാഘോഷം; കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അപേക്ഷ ക്ഷണിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : ഈ മാസം  27  മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

 കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ / കലാകാരികള്‍ / കലാസംഘടനകള്‍ക്കും അപേക്ഷിക്കാം.

 വിശദ വിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ ആഗസ്ത് 14 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍  കൗണ്‍സില്‍ (ഡി.ടി.പി.സി), വിദ്യാനഗര്‍ പി.ഒ, കാസര്‍കോട്-671 123 എന്ന വിലാസത്തില്‍ ലഭിക്കണം.

 ഫോണ്‍ 04994 256450, 8547162679.

No comments