JHL

JHL

ജില്ലാതല ക്വിസ് മത്സരം; ജി.എച്.എസ്.എസ് കുമ്പള ടീം ഒന്നാമത്

കുമ്പള(www.truenewsmalayalam.com) : രാജ്യത്തിെന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് മഹാത്മ കോളജ് കുമ്പള ജില്ലയിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ജി.എച്.എസ്.എസ് കുമ്പളയിലെ അനഘ (പ്ലസ് വൺ ഹ്യുമാനിറ്റീസ്), യശസ്വി (പ്ലസ് ടു സയൻസ്) ടീം ഒന്നാമതായി.

 ജി.എച്.എസ്.എസ് മംഗൽപാടിയിലെ സിദ്ദീഖ്(പ്ലസ് ടു ഹ്യുമാനിറ്റീസ്), മുഹമ്മദ് ബിലാൽ (പ്ലസ് ടു ഹ്യുമാനിറ്റീസ്) ടീമിനാണ് രണ്ടാം സ്ഥാനം. ചെമനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഉണ്ണിമായ(പ്ലസ് ടു ഹ്യുമാനിറ്റീസ്), ആദിൽ അഹമ്മദ് (പ്ലസ് ടു സയൻസ്) ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

        ചെമനാട് ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്ററി വിഭാഗം അധ്യാപിക സിനി ടീചർ പരിപാടി ഉദ്ഘാടനം ചെയ്തു. മഹാത്മ കോളജ്  പ്രിൻസിപ്പാൾ കെ.എം.എ സത്താർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഇസ്മയിൽ ആരിക്കാടി, അശോക, അബ്ദുൽ റഹ്മാൻ, ബിന്ദു, ഹംസാന, നവ്യ തുടങ്ങിയവർ സംബന്ധിച്ചു.

അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളായ റംസീന, ഷംനാസ്, റിയാബ, മുഷരിഫ, തസ്നിയ, ഫാഹിദ മത്സരം നിയന്ത്രിച്ചു.

വൈസ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് സ്വാഗതവും റംസീന നന്ദിയും പറഞ്ഞു.


No comments