കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കണമെന്ന് ഹൈകോടതി; മൂന്നു മാസത്തിനുള്ളിൽ നിയമം കൊണ്ടുവരണം
കൊച്ചി(www.truenewsmalayalam.com) : കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ നിയന്ത്രിക്കണമെന്ന് ഹൈകോടതി. കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്. ശസ്ത്രക്രിയ നിയന്ത്രിക്കാൻ മൂന്നു മാസത്തിനുള്ളിൽ നിയമം കൊണ്ടു വരണമെന്നും ഹൈകോടതി നിർദേശിച്ചു.
കുട്ടിയുടെ ജീവന് ഭീഷണിയാകുന്നുവെങ്കിൽ മാത്രം ശസ്ത്രക്രിയക്ക് അനുമതി നൽകണം. സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്‍റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
Post a Comment