മംഗളൂരുവിൽ എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശികൾ പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ എംഡിഎംഎ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശികൾ പിടിയിൽ.
നഗരത്തില്‍ രണ്ടിടങ്ങളിലായി മംഗളൂറു സിറ്റി ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് വി.കെ ഇബ്രാഹിം അര്‍ശാദ് (40), എ.എന്‍ മുഹമ്മദ് ഹനീഫ് (47), സെയ്ദ് ഫൗജാന്‍ (30), കുഞ്ചത്തൂർ സ്വദേശി സിറാജുദ്ദീന്‍ അബൂബക്കര്‍ (35) എന്നിവരെ പിടികൂടിയത്.
മംഗളൂറു ജന്‍ക്ഷന്‍ റയില്‍വേ സ്റ്റേഷനടുത്ത് ആലപെയില്‍ മയക്കുമരുന്ന് വില്‍ക്കുന്നതിനിടെയാണ് ഇബ്രാഹിം പിടിയിലായത്. അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്ക യന്ത്രം, മൊബൈല്‍ ഫോണ്‍, 1000 രൂപ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു. കേസ് കങ്കനാടി പൊലീസിന് കൈമാറി.
മറ്റു മൂന്ന് പേരെ ഫല്‍നീര്‍ ഭാഗത്ത് എംഡിഎംഎ വില്‍പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് അഞ്ചു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ, ഡിജിറ്റല്‍ അളവ് തൂക്കം യന്ത്രം, മൊബൈല്‍ ഫോണുകള്‍, 4000 രൂപ, മയക്കുമരുന്ന് കടത്തിയ കാര്‍ എന്നിവ പിടിച്ചെടുത്തു.
കേസ് മംഗളൂറു നോര്‍ത് പൊലീസിന് കൈമാറി.
ക്രൈംബ്രാഞ്ച് അസി.പൊലീസ് കമീഷനര്‍ പി.എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment