JHL

JHL

കണ്ണൂരിൽ വാഹന അപകടത്തിൽ മരിച്ച കാസർകോട് സ്വദേശിയുടെ പോക്കറ്റിൽ എം.ഡി.എം.എ കണ്ടെത്തി.

 

കണ്ണൂർ(www.truenewsmalayalam.com) : കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്‍‌റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ ടൗണ്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. ഇയാൾക്ക് അടുത്തിടെ ഗൂഗിൾ പേ നൽകിയ ആളുകളുടെ വിശദാംശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂർ എകെജി ആശുപത്രിയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാസർകോട് ചൗക്കി സ്വദേശികളായ മനാഫ് , ലത്തീഫ് എന്നിവർ മരിച്ചത്. കണ്ണൂരിൽ നിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ മീൻ കയറ്റാൻ വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.


No comments