JHL

JHL

ദീനാർ നഗർ ഇൻഡിപെൻഡൻസ് ട്രോഫി; പ്ലേയ് ഓഫ് മോണിംഗ് എഫ്സി ചാമ്പ്യന്മാർ.

കാസറഗോഡ്(www.truenewsmalayalam.com) : ദീനാർ നഗർ വിക്ടറി ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പ്ലേയ് ഓഫ് മോണിംഗ് എഫ് സി ചാമ്പ്യന്മാരായി.

 ആവേശകരമായ ഫൈനൽ മത്സരത്തിൽ വിക്ടറി ദിനാർനഗർ (ഒഴിഞ്ഞുവളപ്പിനെ) ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് പ്ലേയ് ഓഫ് മോണിംഗ് എഫ്സി ജേതാക്കളായത്.

 പ്ലേയ് ഓഫ് മോണിംഗ് എഫ്സിക്ക് വേണ്ടി സന്തോഷ് ട്രോഫി താരം രാഹുൽ കെവി, സെവൻസ് ഫുട്ബോളിന്റെ ഇടിമിന്നൽ താരം സാലി എന്നിവർ കളിക്കളത്തിൽ ഇറങ്ങിയിരുന്നു.


No comments