പിണറായി വിജയൻ ആഭ്യന്തരം ഒഴിയണം, ആഭ്യന്തരവകുപ്പിൽ ഐജിക്ക് വരെ വിശ്വാസം നഷ്ടപ്പെട്ടു; അഡ്വ. ബി.സുബ്ബയ്യ റൈ.
കുമ്പള(www.truenewsmalayalam.com) :. സമീപകാലത്ത് നടന്ന മുഴുവൻ വമ്പൻ തട്ടിപ്പ് കേസുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ഐജി വരെ ഹൈക്കോടതിയിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്ന് കെപിസിസി സെക്രട്ടറി അഡ്വ:ബി സുബ്ബയ്യ റൈ ആവശ്യപ്പെട്ടു.
കുമ്പളയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കുമ്പള പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചവരെയൊക്കെ അടിച്ചമർത്താനാ ണ് പോലീസിന് ലഭിച്ച വിവരമെങ്കിൽ അതിന് കോൺഗ്രസ് പ്രവർത്തകർ കയ്യുംകെട്ടി നോക്കിയിരിക്കുന്നു അഡ്വ:സുബ്ബയ്യ റൈ മുന്നറിയിപ്പു നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോക്നാദ് ഷെട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി സ്വാഗതം പറഞ്ഞു.
മാർച്ചിന് ഡിസിസി സെക്രട്ടറി സുന്ദര ആരിക്കാടി, ഷാനിദ് കയ്യും കൂടൽ, നാസർ മൊഗ്രാൽ, ജുനൈദ് ഉറുമി, ബ്ലോക്ക് -മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Post a Comment