JHL

JHL

ഗായകൻ മുഹമ്മദ് യാഹൂ അന്തരിച്ചു.


മൊഗ്രാൽ(www.truenewsmalayalam.com) : കുമ്പളയിലെ വ്യാപാരിയും, ഇശൽ ഗ്രാമത്തിലെ അനുഗ്രഹീത കലാകാരനുമായ മുഹമ്മദ് യാഹു(60)അന്തരിച്ചു.

 ജില്ലയിലെ നിരവധി കലാവേദികളിൽ മുഹമ്മദ് റാഫിയുടെ ഹിന്ദി ഗാനങ്ങൾ റാഫിയുടെ സ്വരത്തിൽ ആലപിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാസങ്ങളോളമായി പ്രമേഹ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു.

സക്കീനയാണ് ഭാര്യ. മക്കൾ: ബിലാൽ (ദുബായ്)സമീറ.

മരുമക്കൾ:സൈഫുദ്ദീൻ (ബോവിക്കാനം) ഔഷിക (ഉപ്പള).

സഹോദരൻങ്ങൾ:അബ്ബാസ് കുമ്പള, സുഹ്‌റ, സൈനബ.

 മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments