JHL

JHL

ഗ്രോ വാസുവിനെ വിട്ടയക്കുക; പൗരാവകാശ കൂട്ടായ്മ.

കാസർഗോഡ്(www.truenewsmalayalam.com) : പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി തടവറയിൽ കഴിയുന്ന ഗ്രോ വാസുവിനെ നിരുപാധികം വിട്ടയക്കണം  എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് പൗരാവകാശ കൂട്ടായ്മ പ്രതിഷേധ സായാഹ്നം നടത്തി.

 ഗ്രോ വാസുവിന്റെ ജയിൽ വിമോചനത്തിനു വേണ്ടി പൊതുസമൂഹം ഇടപെടണമെന്ന് പൗരാവകാശ കൂട്ടായ്മ ആവശ്യപ്പെട്ടു ജീവൻ കൊടുത്തു നേടിയ പ്രതിഷേധിക്കാനുള്ള അവകാശം നഷ്ടപ്പെടുത്താൻ ഒരു ഭരണകൂടത്തെയും അനുവദിക്കില്ല എന്ന് കാസർഗോഡ് പൗരാവലി ചൂണ്ടിക്കാണിച്ചു

 സായാഹ്ന പ്രതിഷേധ കൂട്ടായ്മയിൽ മോഹനൻ മാങ്ങാട് അധ്യക്ഷത വഹിച്ചു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ അമ്പലത്തറ കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു പി കൃഷ്ണൻ, ശോഭന ടി അബ്ദുല്ലത്തീഫ് കുമ്പള,  അഹമ്മദ് ചൗക്കി സി എച്ച് മുഹമ്മദ് കുഞ്ഞി വടക്കേക്കര ഹമീദ് ചേരങ്കൈ സുബൈർ പടുപ്പ്, ഷഹബാസ് കോളിയാട്ട് ,  സീ തി ഹാജി, കദീജ മുഗ്രാൽ ഹമീദ് മുഗ്രാൽ തുടങ്ങിയവർ പ്രസംഗിച്ചു.


No comments