JHL

JHL

കാസർഗോഡ് എക്സൈസ് ഓഫീസർ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു.

 

കാസര്‍കോട്(www.truenewsmalayalam.com) : കാസർഗോഡ് എക്സൈസ് ഓഫീസർ ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു.

 എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്റും കണ്ണൂർ സ്വദേശിയുമായാ പരിയാരം ഹൗസില്‍ പി. അശോകന്‍ (52) ആണ് ശനിയാഴ്ച രാത്രിയോടെ കച്ചഗുഡ എക്‌സ്പ്രസില്‍ നിന്നും വീണ് മരിച്ചത്.

 കണ്ണൂരിലേക്ക് പോകാന്‍ കാസര്‍കോട്ട് നിന്ന് ട്രെയിന്‍ കയറിയതായിരുന്നു, യാത്രക്കിടെ അശോകന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. കണ്ണൂര്‍, ചിറക്കല്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

 ഇന്നലെ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

 പരേതനായ ഇ.എന്‍ ഗോപാലന്‍ നായർ-പി.കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.

 ഭാര്യ: ശ്രീജ.

 മക്കള്‍: ആതിര, ആതിഥ്യ.

 സഹോദരങ്ങള്‍: ബാബുരാജ്, ഗീത, സന്തോഷ്.


No comments