മംഗളൂരു വിമാനത്തവാളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ പിടിയിൽ.
മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു വിമാനത്തവാളത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ പിടിയിൽ.
അബുദാബിയിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിലേക്കെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് നൗഫലിൽ നിന്നും 1183 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്, 4 ക്യാപ്സ്യൂളുകളാക്കി മലാശയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണമിശ്രിതം.
കണ്ടെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം 70,62,510 രൂപ വരുമെന്ന് എയർ കസ്റ്റംസ് അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി.
മറ്റൊരു കേസിൽ ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് യാത്ര ചെയ്ത കാസർകോട് സ്വദേശി അഹമ്മദ് കബീറിൽ നിന്നും 767 ഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു. 3 ക്യാപ്സ്യൂളുകളാക്കി മലാശയത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണ മിശ്രിതം കൊണ്ട് വന്നത്.ഇയാളിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്റെ ആകെ മൂല്യം 45,78,990/- രൂപയാണ്.
എയർ കസ്റ്റംസ് സൂപ്രണ്ട് അനൂപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടിച്ചെടുത്തത്.
Post a Comment