JHL

JHL

കെ.എസ്.ആർ.ടി.സി കാസർഗോഡ് ഡിപ്പോയിൽ ആറു മണി കഴിഞ്ഞാൽ മംഗലാപുരത്തേക്കുള്ള ബസ്സിനായി കാത്തു നിൽക്കേണ്ടത് മണിക്കൂറുകളോളം; നടപടി ആവശ്യപ്പെട്ട് പിഡിപി.

കാസർഗോഡ്(www.truenewsmalayalam.com) : കെ.എസ്.ആർ.ടി.സി കാസർഗോഡ് ഡിപ്പോയിൽ ആറു മണി കഴിഞ്ഞാൽ മംഗലാപുരത്തേക്കുള്ള ബസ്സിനായി കാത്തു നിൽക്കേണ്ടത് മണിക്കൂറുകളോളം, ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും   പരിഹാരം വേണം-പിഡിപി.

 മറ്റു ജില്ലകളിൽ പോയി ജോലി കഴിഞ്ഞു വരുന്നവർ, കാസറഗോഡ് നഗരത്തിൽ ആശുപത്രികളിലും സർക്കാർ സ്ഥസപനത്തിലേക്കും, മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയും പോയി തിരിച്ചു കുമ്പള, ബന്ദിയോട്, ഉപ്പള, ഹൊസംഘടി, മഞ്ചേശ്വരം, ചില ഉൾപ്രദേശത്തുള്ള ആളുകൾക്കും ആശ്രയമായ കാസറഗോഡ് ഡിപ്പോയിലെ കെഎസ്ആർടിസി ബസ് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ക്ഷാമമാണ്.

 സ്ഥിരമായി യാത്ര ചെയ്യുന്നവരുമായി ബന്ധപ്പെട്ടപ്പോൾ എല്ലാദിവസവും ഇങ്ങനെയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് ആയതിനാൽ ഇതുമായി ബന്ധപ്പെട്ട അധികാരികൾ പൊതുജനങ്ങളുടെ പ്രയാസം മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർക്ക് ഓൺലൈൻ വഴി വിവരം അറിയിച്ചതാണെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം നേതാക്കളായ മൂസ അടുക അഫ്സർ മള്ളകൈ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

No comments