JHL

JHL

സ്കൂളുകളിലെ റാഗിംഗ്, കർശന നടപടി വേണം; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ജില്ലയിലെ സ്കൂളുകളിൽ വർദ്ധിച്ചുവരുന്ന റാഗിംഗ് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു.

 റാഗിംഗ് പ്രാകൃതവും, മാപ്പർഹിക്കാത്ത കുറ്റകൃത്യവുമാ ണെന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ അയഞ്ഞ സമീപനം കൈകൊള്ളരുതെന്നും യോഗം ആവശ്യപ്പെട്ടു.

 എഴുത്തുകാരൻ ഇബ്രാഹിം ബേവിഞ,ഇശൽ ഗ്രാമത്തിലെ കലാകാരൻ മുഹമ്മദ് യാഹൂ, ടെമ്പോ ഡ്രൈവർ നാസർ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

 യോഗം എം മാഹിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എംഎ മൂസ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടികെ ജാഫർ വാർഷിക റിപ്പോർട്ടും, ട്രഷറർ മുഹമ്മദ് സ്മാർട്ട് വരവ് -ചിലവ് കണക്കുകളും അവതരിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് പ്രസിഡണ്ട് അബ്ദുള്ള ഹിൽടോപ്പ്,ദേശീയവേദി ഗൾഫ് കമ്മിറ്റി പ്രതിനിധി എൽടി മനാഫ് എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 ഭാരവാഹികൾ: വിജയകുമാർ (പ്രസി) റിയാസ് കരീം (ജന സെക്ര) എച്ച്എം കരീം (ട്രഷറർ) അഷ്റഫ് പെ ർവാഡ്,അബ്ദുല്ല കുഞ്ഞി നടപ്പളം (വൈസ് പ്രസിഡണ്ട്മാർ ) മുഹമ്മദ് കുഞ്ഞി ടൈൽസ്, മുഹമ്മദ് മൊഗ്രാൽ (ജോ: സെക്രട്ടറിമാർ).



No comments