സുപ്രീംകോടതിവിധി സ്വാഗതാർഹം; കുമ്പളയിൽ യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി.
കുമ്പള.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എടുത്ത കടുത്ത നടപടി ജനാധിപത്യ ധ്വംസനമായി ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം പ്രധാന പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലോകനാഥ്ഷെട്ടി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് കുമ്പളയിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വൻകിട കുത്തക കമ്പനി ഉടമകളും,പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാഹുലിനെ ഭയക്കുന്നതായും, രാജ്യത്തിനായി ശബ്ദിക്കുക എന്നതും, അവർക്കായി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുക എന്നതും പ്രതിപക്ഷത്തിന്റെ അവകാശവും ഉത്തരവാദിത്വവുമാണ്. ആ ബോധ്യത്തിന്റെ വർത്തമാനകാല പ്രതീകമായി രാഹുൽ മാറിയിരിക്കുന്നുവെന്നും യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെട്ടു.
ആഹ്ലാദ പ്രകടനത്തിന് മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബിഎൻ മുഹമ്മദലി, യുഡിഎഫ് കൺവീനർ എകെ ആരിഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി, യുസുഫ്, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിഎ റഹ്മാൻ ആരിക്കാടി, കുഞ്ഞഹമ്മദ് മൊഗ്രാൽ ,സിഎം ഹംസ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Post a Comment