എൻഡോസൾഫാൻ; കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
കാസർകോട്(www.truenewsmalayalam.com) : പട്ടികയിൽ നിന്ന് പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദുരിതബാധിതരുടെ അമ്മമാർ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നൽകിയ ഉറപ്പ് നടപ്പാക്കി ദുരിതബാധിതരെ തെരുവിലിറക്കാതെ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മരുന്നും പെൻഷനും അനുവദിക്കാനും സെൽ യോഗം ചേരാന് താസമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, എ.കെ. അജിത, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. ഡി. സുരേന്ദ്രനാഥ്, സുബൈർ പടുപ്പ്, അബ്ദുല്ലക്കുഞ്ഞി ചെർക്കളം, ജിയാസ് നിലമ്പൂർ, പി. പ്രദീപ്, മുഹമ്മദ് വടക്കേക്കര, സുലേഖ മാഹിൻ, പ്രമീള മജൽ, സി.എച്ച്. ബാലകൃഷ്ണൻ, കെ.ബി. മുഹമ്മദ് കുഞ്ഞി, അബ്ദുൽ ലത്തീഫ് കുമ്പള, കരീം ചൗക്കി, പി. ഷൈനി, സമീറ ഫൈസൽ, അബ്ദുൽ റഹ്മാൻ ബന്ദിയോട്, ഷാഫി കല്ലുവളപ്പ്, സീതിഹാജി, പി. സന്തോഷ് കുമാർ, കെ. ചന്ദ്രാവതി, താജുദ്ദീൻ പടിഞ്ഞാറ്, വിനോദ് കുമാർ രാമന്തളി, കെ. കൊട്ടൻ, പ്രൊഫ. കെ.പി. സജി, അഹമ്മദ് ചൗക്കി, മുനീർ കൊവ്വൽപള്ളി, സിസ്റ്റർ ആന്റോ മംഗലത്ത്, ഹക്കീം ബേക്കൽ, ഹമീദ് ചേരങ്കൈ, നാസർ പള്ളം, മിശാൽ റഹ്മാൻ, ബി. ശിവകുമാർ, മേരി സുരേന്ദ്രനാഥ്, കദീജ മൊഗ്രാൽ, ഷഹബാസ്, ജയരാജ് ചെറുവത്തൂർ തുടങ്ങിയവർ സംസാരിച്ചു.
ജയിൻ പി. വർഗീസ്, പ്രമീള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ, മിസിരിയ ചെങ്കള, ഗീത ചെമ്മനാട്, ശാലിനി മുറിയനാവി, രാധാകൃഷ്ണൻ അഞ്ചാംവയൽ, തസിരിയ ചെങ്കള, തമ്പാൻ വാഴുന്നോറടി, കരുണാകരൻ കുറ്റിക്കോൽ, അവ്വമ്മ മഞ്ചേശ്വരം, ഒ. ഷർമിള, ശാന്ത കാട്ടുകുളങ്ങര, റസിയ ഒളവറ, തംസീറ ചെങ്കള എന്നിവർ നേതൃത്വം നൽകി.
Post a Comment