JHL

JHL

തല വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മംഗളൂരു(www.truenewsmalayalam.com) : റൈബാഗ് താലൂക്കിൽ ബെസ്റ്റവാഡ ഗ്രാമത്തിൽ തല ഉടലിൽ നിന്ന് വെട്ടിമാറ്റിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഹറുഗേരിയിലെ അക്ബർ ശബ്ബിറ ജമദർ(21) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒറ്റ വെട്ടിൽ തല ഛേദിക്കാൻ കഴിഞ്ഞ മൂർച്ചയേറിയ ആയുധമാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. വനമേഖലയിൽ പോയ നാട്ടുകാർ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഹന്തേഷ് സോമലിംഗയെ(24) പൊലീസ് കേസെടുത്ത് ചോദ്യം ചെയ്യുന്നു.



No comments