JHL

JHL

കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് ബ്രോഷർ പ്രകാശനം ചെയ്തു.

കാസറഗോഡ്(www.truenewsmalayalam.com) : കുമ്പള ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് ആഗസ്റ്റ് രണ്ടാം വാരം മഞ്ചേശ്വരം  ബീച്ച് ഗാർഡൻ സിമ്മിംഗ് പൂളിൽ വച്ച് നടക്കും, തെരഞ്ഞെടുക്കപ്പെട്ട 10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം കേരള തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് നൽകി  പ്രകാശം ചെയ്തു.

കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ  നടന്ന ചടങ്ങിൽ   എംഎൽഎ മാരായ എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഏ കെ എം  അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എ സൈമ, വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫ്‌ അലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  വി ബി ബിജു,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദറുൽ മുനീർ, സിബി ജയിംസ്, ഹനീഫ പാറ,  സുകുമാര  കുതിരപ്പാടി,  കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യുസഫ്, ഫുട്ബോൾ അക്കാദമി ഭാരവാഹികളായ അഷ്‌റഫ്‌ കർള,  ബി എ റഹ്മാൻ ആരിക്കാടി, നാസർ മൊഗ്രാൽ, എ. കെ ആരിഫ്, ഗഫൂർ എരിയാൽ,  സത്താർ ആരിക്കാടി, വിവേകാനന്ദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

No comments